ന്യൂഡല്‍ഹി: ഡൽഹിയിൽ സ്കൂള്‍ ബസിനുള്ളില്‍ ആറു വയസ്സുകാരിയ്ക്ക് പീഡനം. ബസിനുള്ളിൽ വച്ച് സീനിയര്‍ വിദ്യാര്‍ഥിയാണ് 6 വയസുകാരിയെ ലൈംഗിക പീഡനത്തിരയാക്കിയത്. ഓഗസ്റ്റ് 23-ന് രോഹിണി ജില്ലയില്‍ ബേഗംപുരിലുള്ള സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിനിയെ ഇതേ സ്കൂളിലെ സീനിയർ വിദ്യാർത്ഥിയാണ് ആക്രമിച്ചത്.
സ്കൂളില്‍ നിന്ന് കുട്ടി തിരിച്ചെത്തിയപ്പോൾ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കാര്യമന്വേഷിച്ചപ്പോഴാണ് സ്കൂള്‍ ബസില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥിയില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് കുട്ടി തുറന്നു പറയുന്നത്. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.സംഭവത്തിൽ കേസെടുത്ത പോലീസ് സീനിയർ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു പോക്സോ ഉള്‍പ്പടെയുളള വകുപ്പുകൾ ചുമത്തി കേസെടുത്തു.സംഭവത്തില്‍ ഡൽഹി വനിതാ കമ്മീഷന് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്