1972ല്‍ രാമു കാര്യാട്ടിന്റെ ‘മായ’ എന്നചിത്രത്തിന്റെ സംവിധാന സഹായിയാണ് കെ ജി ജോർജ് തന്റെ സിനിമാ ജീവിതം തുടങ്ങുന്നത്.സ്വപ്നാടനം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശമാണ് കെജി ജോർജ് അവസാനം സംവിധാനം ചെയ്ത സിനിമ .സിനിമ സംവിധായകന്റെ കലയാണെന്ന് മലയാളത്തെ പഠിപ്പിച്ചയാളാണ് കെ.ജി. ജോർജ്. ഏറ്റവുമധികം പരീക്ഷണാത്മക പരിശ്രമങ്ങൾ നടത്തിയ സംവിധായകൻ.
സംവിധാനത്തിന്റെയും അഭിനയത്തിന്റെയും കൊടുക്കൽ വാങ്ങലുകളിൽ ഒരു വല്ലാത്ത രസതന്ത്രം സൂക്ഷിച്ചിരുന്നവരായിരുന്നു കെജി ജോർജും മമ്മൂട്ടിയും. മമ്മൂട്ടിയുടെ കരിയറിലെ നാഴികകല്ലുകളിൽ ഏറെ ശ്രദ്ധേയമായ സിനിമകൾ ജോർജിന്റേത് ആയിരുന്നു. കെ ജി ജോർജിന്റെ സിനിമകൾ തന്റെ അഭിനയ കളരികളായിരുന്നു എന്ന് മഹാ നടൻ മമ്മൂട്ടി പറയുന്നു. മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.
കെ ജി ജോർജിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ‘മേള’. ഒരു സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ മേള 1980ലാണ് റിലീസ് ചെയ്യുന്നത്.ചിത്രത്തിൽ മോട്ടോർ അഭ്യാസിയായി എത്തുന്ന കഥാപാത്രമായിരുന്നു മമ്മൂട്ടി. അന്ന് സ്റ്റണ്ട് വശമില്ലാതിരുന്ന മമ്മൂട്ടി ആ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി കെ ജി ജോർജിന്റെ ശിക്ഷണത്തിൽ സ്റ്റണ്ട് പഠിച്ചു.
“മേളയിൽ ഒരു ചെറിയ ആക്ഷൻ സീനുണ്ട്. സ്റ്റണ്ട് മാസ്റ്ററൊന്നും ഇല്ല. പുള്ളി തന്നെയാണ് സ്റ്റണ്ട് മാസ്റ്ററും. തനിക്ക് ഇതൊന്നും പരിചയമില്ലായിരുന്നു. പുള്ളി എന്നോട് ഓപ്പോസിറ്റ് സൈഡിൽ നിന്ന് ചവിട്ടാൻ പറഞ്ഞു. ഞാൻ അതുപോലെ ചെയ്തു. എന്റെ ചവിട്ട് കൊണ്ട് അദ്ദേഹം അവിടെ വീണു. അങ്ങനെ ഡയറക്ടറെ ചവിട്ടിയാണ് ഞാൻ സ്റ്റണ്ട് പഠിക്കുന്നത്. അതിന് പോലും അന്ന് അദ്ദേഹം തയ്യാറായിരുന്നു.
നമ്മുടെ ഇവിടെ ഇന്ന് അറിയപ്പെടുന്ന പ്രഗത്ഭരായ പല നടന്മ്മാരെക്കാളും നല്ല നടനാണ് ജോർജ് സാർ. ഞാൻ ഞെട്ടി പോയിട്ടുണ്ട്.ജോർജ് സാറിന്റെ രീതിയിലും രൂപത്തിലും അദ്ദേഹം കാണിക്കുന്നതിന്റെ നൂറിൽ ഒരു ശതമാനം കാണിച്ചാൽ വലിയ നടനാകും. ജോർജ് സാറിന്റെ അഭിനയ കളരിയിൽ കൂടെ കടന്നു വന്നാണ് ഇന്നത്തെ മമ്മൂട്ടി ആയത്.” മമ്മൂട്ടി പറഞ്ഞു
ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.