പലസ്തീനിൽ ഒരു ജീവൻ പോലും അവശേഷിപ്പിക്കില്ല എന്ന് വീണ്ടും വെല്ലുവിളിച്ച്‌ നെതന്യാഹു

ടെൽഅവീവ് : പലസ്തീനിൽ ഒരു ജീവൻ പോലും അവശേഷിപ്പിക്കില്ല എന്ന് വീണ്ടും വെല്ലുവിളിച്ചിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ഹമാസ് പോരാളികൾക്കെതിരായ പോരാട്ടത്തിന് മേൽനോട്ടം വഹിക്കാൻ പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സുമായി ചേർന്ന് നെതന്യാഹു അടിയന്തര ഐക്യ സർക്കാരും യുദ്ധ കാബിനറ്റും രൂപീകരിച്ചു.

നെതന്യാഹു, ഗാന്റ്‌സ്, നിലവിലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരും “നിരീക്ഷക” അംഗങ്ങളായി പ്രവർത്തിക്കുന്ന മറ്റ് രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടും.പോരാട്ടം തുടരുന്നിടത്തോളം യുദ്ധവുമായി ബന്ധമില്ലാത്ത നിയമനിർമ്മാണങ്ങളോ തീരുമാനങ്ങളോ സർക്കാർ പാസാക്കില്ല.സൈനിക പിന്തുണ കൂടുതൽ വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും നെതന്യാഹു ഉൾപ്പെടെയുള്ള മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥരെ കാണുന്നതിനും വേണ്ടി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേലിലേക്ക് പോയി.

ഇന്ത്യൻ നാവികസേന ഉൾപ്പെടെയുള്ള പ്രത്യേക വിമാനങ്ങളിൽ ഇസ്രായേൽ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരെ തിരിച്ചയക്കുന്നതിനായി ഇന്ത്യ ഇന്ന് മുതൽ ഓപ്പറേഷൻ അജയ് ആരംഭിച്ചിട്ടുണ്ട്.