പണ്ടുകാലത്ത് പ്രായമായവരില്‍ കണ്ടുവന്നിരുന്ന പല രോഗങ്ങളും ഇന്ന് ചെറുപ്പക്കാരെയും അലട്ടുന്നു.ഇത്തരം രോഗങ്ങളില്‍ ഇന്നത്തെ പല ചെറുപ്പക്കാരേയും അലട്ടുന്ന ഒന്നാണ് നടുവേദന.ജീവിതശൈലിയുടെ വ്യത്യാസം തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. രണ്ടുതരത്തിലാണ് ഇത്തരം വേദന കണ്ടു വരുന്നത്. ആദ്യത്തെത് പ്രായാധിക്യം കാരണമുണ്ടാകുന്നതും രണ്ടാമത്തേത് ചെറുപ്പക്കാരില്‍ തന്നെ 20-40 വയസ് പ്രായമുള്ളവര്‍ക്ക് പോലും നിരന്തര നടുവേദനയുണ്ടാകുന്നത്.
പ്രായാധിക്യമുള്ളവരില്‍ എല്ലു സംബന്ധമായ പല പ്രശ്നങ്ങളാണ് പലപ്പോഴും ഇത്തരം നടുവേദനയ്ക്ക് കാരണമാകുന്നത്.എന്നാല്‍ ചെറുപ്പക്കാരില്‍ ഇന്നത്തെ ജീവിത രീതികളാണ് പലപ്പോഴും ഇതിന് കാരണമായി വരുന്നത്.ലാപ്ടോപ്പ്, മൊബൈല്‍ ഉപയോഗം, ഇരിക്കുന്ന പൊസിഷനിലെ പ്രശ്നം, വ്യായാമക്കുറവ് , സ്ട്രെസ്, ഏറെ നേരം ഇരുന്നുളള ജോലി എന്നിവയെല്ലാം തന്നെ ചെറുപ്പക്കാരിലെ ഇത്തരം നടുവേദനയ്ക്ക് കാരണമാകുന്നു.
നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങളുമായി വരുന്ന ചെറുപ്പകാരില്‍ ഏറെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ഇരിയ്ക്കുന്ന പൊസിഷനും കമ്പ്യൂട്ടര്‍ നോക്കുമ്പോഴുള്ള രീതികളുമെല്ലാം തന്നെ ശരിയായി വരേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഏഷ്യാ-ആഫ്രിക്ക പോലുളള രാജ്യങ്ങളിൽ 50-60 ശതമാനം വരെയുള്ളവരിൽ നടുവേദനയും കഴുത്തുവേദനയുമാണ് കൂടുതലായി കണ്ടു വരുന്നത്. ഡിസ്ക് സംബന്ധമായ പ്രശ്നങ്ങളാണ് നടുവേദനയ്ക്കുള്ള ഒരു പ്രധാന കാരണം.വ്യായാമക്കുറവും ഇരിക്കുന്നതിന്റെ പൊസിഷനും ഡിസ്ക് പ്രശ്നങ്ങള്‍ക്കും അടിസ്ഥാനമായി വരുന്നു.
വയര്‍ ചാടുന്നതും അമിതവണ്ണവും നടുവേദനയ്ക്കുളള പ്രധാന കാരണമാണ്. ശരീരത്തിന്റെ ഭാരം കൂടുമ്പോള്‍ സമ്മര്‍ദം വരുന്നത് എല്ലുകള്‍ക്ക് കൂടിയാണ്. പുകവലിയും പുകവലി മൂലമുണ്ടാകുന്ന ശക്തമായ ചുമയും നട്ടെല്ലിന് കേടാണ്. ഇത് ഡിസ്ക് ചുരുങ്ങാന്‍ കാരണമാകുന്നു. നടുവേദനയുടെ കാരണം കണ്ടെത്തുകയെന്നത് ഏറെ പ്രധാനമാണ്. കാരണം ക്യാന്‍സര്‍ പോലുള്ള ചില രോഗങ്ങളുടെ ലക്ഷണം കൂടിയായി ഇത്തരം വേദനകള്‍ വരാറുണ്ട്.ഏറെ നേരം ഇരിക്കുന്നതൊഴിവാക്കുകയും നിത്യവും വ്യായാമം ശീലമാക്കുകയും കാരണം കണ്ടെത്തി ചികിത്സ തേടുകയുമാണ് പ്രധാനമായി ചെയ്യേണ്ടത് .