തിരുവനന്തപുരം: റാഫി ബക്കർ രചിച്ച റുക്കിയായുടെ ന്യായ പ്രമാണങ്ങൾ എന്ന നോവലിൻ്റെ പ്രകാശനം നടനും ചലച്ചിത്ര അക്കാഡമി വൈസ് – ചെയർമാനുമായ പ്രേംകുമാർ ആദ്യ കോപ്പി
ഛായഗ്രാഹകൻ സണ്ണി ജോസഫിന് നൽകി നിർവഹിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കെ. ജി. അജിത് കുമാർ അധ്യക്ഷത വഹിച്ചു. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ,ബി എസ് രതീഷ്,വേണു കുമാർ,പൂജപ്പുര വിജയൻ , സി വി പ്രേം കുമാർ റാഫി ബക്കർ എന്നിവർ സംസാരിച്ചു.കൊല്ലം സൈന്ധവ ബുക്സ് ആണ് പ്രസാധകർ..