ആസിഫ് അലിയെ നായകനാക്കി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ഒറ്റ’ ഒക്ടോബർ 27ന് തീയേറ്ററിലെത്തും.രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിലൂടെ പറയുന്നത്.യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരൺ പ്രഭാകറാണ്.
മലയാളം – തമിഴ് – കന്നഡ സിനിമകളിലെ മുൻ നിരതാരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ അർജ്ജുൻ അശോകൻ, സത്യരാജ്, ഇന്ദ്രജിത്ത്, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, രോഹിണി, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിൽഡ്രൻ റീ യുണൈറ്റഡ് എൽ.എൽ.പിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന “ഒറ്റ” യുടെ നിർമാതാവ് എസ്. ഹരിഹരനാണ്. എം. ജയചന്ദ്രൻ സംഗീതമൊരുക്കുന്ന “ഒറ്റ” യുടെ ഗാനങ്ങളൊരുക്കിയത് വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവരാണ് . സൗണ്ട് ഡിസൈൻ ചെയ്യുന്നത് റസൂൽ പൂക്കുട്ടി, വിജയകുമാർ ചേർന്നാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അരോമ മോഹൻ, വി. ശേഖർ, എഡിറ്റർ സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ സിറിൽ കുരുവിള, സൗണ്ട് മിക്സ് കൃഷ്ണനുണ്ണി കെ ജെ, ബിബിൻ ദേവ്, ആക്ഷൻ കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം റിതിമ പാണ്ഡെ, മേക്കപ്പ് രതീഷ് അമ്പാടി, പ്രൊഡക്ഷൻ മാനേജർ ഹസ്മീർ നേമം, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈനർ കെ. മുരളീധരൻ, കളറിസ്റ് ലിജു പ്രഭാകർ, അസോസിയേറ്റ് ഡയറക്ടേഴ്സ് ബോസ് വാസുദേവൻ,ഉദയ് ശങ്കർ