ഗെലോട്ടിന്റെ മകന് ഇഡി നോട്ടീസ്

ജയ്‌പൂർ : മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ടിന് വിദേശ നാണ്യ വിനിമയ ചട്ട ലംഘനത്തിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടി ഇഡി നോട്ടീസ് അയച്ചു.രാഷ്ട്രീയ ഗൂഢാലോചനയുടേയും സർക്കാർ ഏജൻസികളുടെ ദുരുപയോഗത്തിന്റേയും ഉദാഹരണമാണെന്ന് കോൺഗ്രസ്.ചോദ്യപേപ്പർ ചോർച്ചയെന്ന മറ്റൊരു കേസിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊട്ടസാരയുടെ വീട്ടിലും ഇഡി പരിശോധന നടക്കുകയാണ്.

ഇതിന് പുറമെ, മറ്റ് ആറിടങ്ങളിലും പരിശോധന നടക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എംഎൽഎ ഓം പ്രകാശ് ഹഡ്ലയുടെ വസതിയിലും ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച റെയ്ഡ് നടത്തി.ഇപ്പോഴത്തെ റെയ്ഡ് കേന്ദ്ര സർക്കാരിന്റെ ഗൂഡാലോചനയുടെ ഭാഗമായുള്ളതാണ്. അവർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു.തന്റെ പിതാവ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ ലക്ഷ്യം വയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെല്ലാമെന്നും വൈഭവ് ആരോപിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം കാര്യങ്ങൾ നടക്കുമെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അവർ നമ്മുടെ സംസ്ഥാന അധ്യക്ഷൻ്റെ വസതിയിൽ പരിശോധന നടത്തി. അവർ തന്റെ പിതാവിനെയും ലക്ഷ്യം വയ്ക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് അവർ എനിക്ക് ഒരു സമൻസ് അയച്ചിരിക്കുന്നത്. ഇതെല്ലാം ഒരു പഴയ സംഭവത്തിന്റെ പേരിലാണ്, ഞാൻ അതിൽ വിശദീകരണം നൽകിയതുമാണ്. അദ്ദേഹം പറഞ്ഞു.ഇത്തരത്തിലുള്ള നടപടികളിലൂടെ കോൺഗ്രസ് നേേതാക്കളെ ഭയപ്പെടുത്താൻ ബിജെപിക്ക് സാധിക്കില്ലെന്ന് കേന്ദ്രത്തിന്റെ നടപടിയെ വിമർശിച്ച് സച്ചിൻ പൈലറ്റ് വ്യക്തമാക്കി.

അശോക് ഗെലോട്ടിന്റെ മകനായ വൈഭവ് ഗെഹ്‌ലോട്ട് മൗറീഷ്യസ് ആസ്ഥാനമായുള്ള ‘ശിവ്‌നാർ ഹോൾഡിംഗ്‌സ്’ എന്ന സ്ഥാപനത്തിൽ നിന്ന് അനധികൃത ഫണ്ട് തിരിമറി നടത്തിയെന്നായിരുന്നു ജയ്‌പൂർ നിവാസികളായ രണ്ട് പേരുടെ പരാതി.ട്രൈറ്റൺ ഹോട്ടലിന്റെ 2,500 ഓഹരി വാങ്ങുന്നതിന്റെ ഭാഗമായി 2011ൽ മൗറീഷ്യസ് ആസ്ഥാനമായുള്ള സ്ഥാപനത്തിൽ നിന്നും ഫണ്ട് ട്രൈറ്റൺ ഹോട്ടൽസിലേക്ക് വകമാറ്റിയതായും ഒരു ഓഹരിക്ക് 100 രൂപ എന്നിരിക്കെ 39,900 രൂപയ്ക്ക് ഓഹരി വാങ്ങിയെന്നാണ് കാണിച്ചിരിക്കുന്നത് എന്നും ഇവർ പരാതിയിൽ പറയുന്നു.