പ്രിൻസിപ്പലിന്റെ മുന്നിലിട്ടു വിദ്യാര്‍ഥി മർദ്ദിച്ച അധ്യാപകന്റെ കൈക്കുഴ വേർപ്പെട്ടു

മലപ്പുറം: സ്കൂളിൽ വഴക്ക് പറഞ്ഞ അധ്യാപകനെ പ്രിൻസിപ്പലിന്റെ മുന്നിലിട്ട് മര്‍ദിച്ച്‌ കൈക്കുഴ വേർപെടുത്തി പ്ലസ് വണ്‍ വിദ്യാര്‍ഥി.പേരശ്ശനൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂൾ അധ്യാപകൻ സജീഷി (34) നാണ് പരുക്കേറ്റത്. ഇദ്ദേഹത്തിൻറെ കൈക്കുഴ വേർപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് സംഭവം. ഉപജില്ലാ കലോത്സവത്തിനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു പെൺകുട്ടികൾ. ഇവിടെ അനാവശ്യമായി കറങ്ങി നടന്ന വിദ്യാര്‍ഥികളെ അധ്യാപകൻ ശകാരിച്ച്‌ പ്രിൻസിപ്പലിന്റെ മുന്നിലെത്തിച്ചു. തുടർന്നാണ് സംഭവം. വിദ്യർഥി ശകാരിച്ച അധ്യാപകൻ സജീഷിൻറെ കൈ പിന്നിലേക്ക് തിരിക്കുകയും പുറത്ത് ചവിട്ടുകയും ചെയ്തു. പരിക്കേറ്റ സജീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സംഭവത്തിൽ വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസെടുത്തു.