കൊച്ചി: പ്രമുഖ ഫുഡ് വ്ലോഗര്‍ രാഹുൽ എൻ കുട്ടിയെ ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.മരണകാരണം വ്യക്തമല്ല.‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികൾക്ക് ഏറെ പരിചിതനായിരുന്നു രാഹുൽ.
കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. നാല് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഈറ്റ് കൊച്ചി ഈറ്റിന് ഇൻസ്റ്റഗ്രാം കൂട്ടായ്മയക്കുള്ളത്.കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ അവസാനമായി ഫുഡ് വ്ലോഗ് വിഡിയോ ചെയ്തത്. കഴിഞ്ഞ ദിവസം ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോയും രാഹുല്‍ ചെയ്തിരുന്നു.
ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുൽ അംഗമായിരുന്നു.ഭാര്യയും രണ്ട് വയസ്സുള്ള മകനുമുണ്ട്.