വാഹനാപകടത്തിൽ വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ റോഡിൽ നിർത്തിയിട്ടിരുന്ന മിനി ക്രെയിനിലിടിച്ച് വനിതാഡോക്ടർക്കും മകൾക്കും പരിക്ക്.കോട്ടയം സ്വദേശിയും നിംസ് ആശുപത്രിയിലെ ഡോക്ടറുമായ ഡോ റീന മകൾ ഷാരോൺ എന്നിവർക്കാണ് പരിക്കേറ്റത്. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടയിൽ ഇന്ന് പുലർച്ചെ 4 മണിയോടെ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്.

പരിക്കേറ്റ ഡോക്‌ടറേയും മകളെയും SUT ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന മിനി ക്രെയിനിൽ ഇടിയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്