സാവോപോളോ : ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറുടെ കാമുകി ബ്രൂണോ ബിയാന്‍കാര്‍ഡിയെയും ഒരു മാസം പ്രായമായ കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.ബ്രൂണയുടെ സാവോപോളോയിലുള്ള നെയ്മറിന്റെ കാമുകി ബ്രൂണയുടെ വീട്ടിലെത്തിയ അക്രമിസംഘം ബ്രൂണയുടെ മാതാപിതാക്കളെ കെട്ടിയിട്ടത്തിനു ശേഷമാണ് ബ്രൂണയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.ഈ സമയത്ത് ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ശ്രമം പരാജയപ്പെട്ടെന്ന് മനസ്സിലായതോടെ വീട്ടിൽ കേടുപാടുകൾ ഉണ്ടാക്കിയെന്നും വിലപിടിപ്പുള്ള പലതും അപഹരിച്ചുവെന്നും റിപ്പോർട്ട് ഉണ്ട്.
പൊലീസ് റിപ്പോര്‍ട്ട് പ്രകാരം പഴ്സുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയാണ് കള്ളന്മാര് മോഷ്ടിച്ചത്. മൂവര്‍ സംഘത്തിൽ പെട്ട രണ്ട് പേരെ തിരിച്ചറിഞ്ഞുവെന്നും ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.വീട്ടിൽ നിന്ന് ശബ്ദം കേട്ട അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്