ഡൽഹിയിൽ ഈ ആഴ്ച മൂന്നാം തവണ ഭൂമികുലക്കം

ന്യൂ ഡൽഹി : ഡൽഹിയിൽ വീണ്ടും ഭൂചലനം റിപ്പോർട്ട് ചെയ്തു.ഈ ആഴ്ചയിലെ മൂന്നാമത്തെ ഭൂമികുലുക്കമാണ് രാജ്യതലസ്ഥാനത്ത് ഉണ്ടാകുന്നത്.റിക്ടർ സ്കെയിലിൽ 2.6 രേഖപ്പെടുത്തിയ ഭുചലനം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ സമയം 3.36നാണ് ഉണ്ടായത്.ഡൽഹിയിൽ നിന്നും പത്ത് കിലോമീറ്റർ മാറി വടക്കൻ ജില്ലയിലാണ് ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രമെന്ന് നാഷ്ണൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്യുന്നു.

നവംബർ മൂന്നിനും നവംബർ ആറിനും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ ഡൽഹിയിലും സമീപപ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്നു. നവംബർ മൂന്നിന് നേപ്പാളിൽ അനുഭവപ്പെട്ട ഭൂകമ്പത്തിൽ നൂറോളം പേരുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു.