ഇടുക്കി : നെടുങ്കണ്ടത്ത് മരണവീട്ടിൽ ഉണ്ടായ സംഘർഷത്തിനിടെ
യുവാവിനെ പൊതുപ്രവർത്തകൻ കുത്തി പരുക്കേല്പിച്ചു.നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്താണ് നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനെ കുത്തി പരിക്കേൽപ്പിച്ചത്.കുത്തേറ്റ
ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവം. നെടുങ്കണ്ടത്തെ ഒരു മരണവീട്ടിൽ എത്തിയതായിരുന്നു ജിന്‍സണും ഫ്രിജോയും.ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.ജിൻസണെ പോലീസ് കസ്റ്റഡിയിലെടുത്തു