തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20 യിൽ ഓസ്ട്രേലിയയെ 44 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ.ലോകകപ്പ് തോൽവിയിൽ ആവേശം പോവാതെ ഗ്യാലറി നിറച്ച കാണികൾക്ക് ഇന്ത്യൻ ക്രിക്കറ്റിൽ കേരളം നൽകുന്ന സമ്മാനമാണ് ഈ ജയം.ഓസീസിനെതിരെ 236 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യം പടുത്തുയർത്തിയ ഇന്ത്യ ബൗളിംഗിലും മികവ് കാട്ടി. 23 പന്തിൽ 55 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് കളിയിലെ താരം.
25 പന്തിൽ 53 റൺസടിച്ച് യശസോടെ ജയ്സ്വാൾ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചു .റുതുരാജിന്റെ 58 റൺസും ഇഷാന്റെ 52 റൺസും ഇന്ത്യന്‍ ഇന്നിങ്സിന് മുതല്‍ക്കൂട്ടായി.അവസാനമെത്തിയ റിങ്കു സിംഗിന്റെ വെടിക്കെട്ടിൽ ഓസീസ് ബൗളർമാർ പകച്ചു. 9 പന്തിൽ 31 റൺസ് നേടിയാണ് റിങ്കു ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഓസീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ടി-ട്വന്റി സ്കോർ അങ്ങനെ കാര്യവട്ടത്ത് പിറന്നു.
45 റൺസുമായി മാർക്കസ് സ്റ്റോയിനിസും 37 റൺസെടുത്ത് ടീം ഡേവിഡും ഓസീസിന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും ഒടുവിൽ 42 റൺസുമായി മാത്യു വേഡ് ഒരറ്റത്തു നിന്ന് ടീമിന്റെ തോൽവി കണ്ട് നിന്നു. 3 വിക്കറ്റ് വീതമാണ് ബിഷ്ണോയിയും പ്രസിദ് കൃഷ്ണയും പോക്കറ്റിലാക്കിയത്. ബാറ്റിലേക്ക് പന്ത് ഒരു ഒഴുകിയെത്തിയതോടെ നിലം തൊടാതെ പാറി സിക്സറുകൾ. 9 പന്തിൽ 31 റൺസ് നേടിയാണ് റിങ്കു ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.