രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ പെരുമ്പാവൂരിൽ കാണാതായതായി പരാതി

കൊച്ചി:പെരുമ്പാവൂരിൽ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ കാണാതായതായി പരാതി.പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ 14 വയസുകാരികളെയാണ് കാണാതായത്. ഇരുവരും സ്കൂൾ യൂണിഫോമിലാണ്.ഉച്ചയ്ക്ക് 12 മണിക്കു സ്കൂൾ വിട്ടട്ടും ഏറെ വൈകിയും കുട്ടികൾ വീട്ടിലെത്തിയില്ല. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ വിദ്യാർത്ഥിനികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു