ആര്‍ട്ടിക്കിള്‍ 370 യ്ക്ക് ശേഷം കാശ്മീരിൽ രക്തപ്പുഴ ഒഴുകുമെന്ന് പറഞ്ഞിരുന്നു.അവിടെ കല്ലെറിയാൻപോലും ആർക്കും ധൈര്യമില്ല.അമിത് ഷാ

ന്യൂഡൽഹി : ‘ആർട്ടിക്കിൾ 370 ജമ്മു കശ്മീരിൽ നിന്ന് നീക്കം ചെയ്താൽ രക്തപ്പുഴ ഒഴുകുമെന്ന് ആളുകൾ പറഞ്ഞിരുന്നു, ചോരപ്പുഴകൾ മറന്നേക്കൂ, അവിടെ കല്ലെറിയാൻപോലും ആർക്കും ധൈര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ അത്തരം ക്രമീകരണങ്ങളാണ് ചെയ്തിരിയ്ക്കുന്നത്.പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയെ ലക്ഷ്യമിട്ട് പാർലമെന്‍റ് ശീതകാല സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.ജമ്മു കശ്മീർ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കവെ, ജമ്മു കശ്മീർ അസംബ്ലിയിൽ ഒരു സീറ്റ് പാക് അധീന കശ്മീരിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കായി സംവരണം ചെയ്തിട്ടുണ്ടെന്നും ഈ അംഗത്തെ സംസ്ഥാന ലെഫ്റ്റനന്റ് ഗവർണർ നാമനിർദ്ദേശം ചെയ്യുമെന്നും ആഭ്യന്തര മന്ത്രി  പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾ പിന്നോക്കക്കാരെയും പിന്നോക്ക വിഭാഗക്കാരെയും ദ്രോഹിക്കുന്നു, പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാധിനിത്യം നൽകുന്ന പ്രവർത്തനം കോൺഗ്രസ് ഒരിക്കലും ചെയ്തിട്ടില്ല, മോദി സർക്കാർ മാത്രമാണ് അത് ചെയ്തത്, പിന്നാക്ക വിഭാഗങ്ങളെ എതിർക്കുകയും അവരെ തടയുകയും ചെയ്യുക എന്ന ഏറ്റവും വലിയ ജോലി ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് കോൺഗ്രസ് പാർട്ടിയാണ് ചെയ്തത്.അമിത് ഷാ വിമര്‍ശിച്ചു.

സാധാരണക്കാരുടെ മരണത്തിൽ 72 ശതമാനം കുറവുണ്ടായി. നേരത്തെ ഭീകരരെ മാത്രമാണ് ഇല്ലാതാക്കിയത്. ഇപ്പോൾ നമ്മൾ ഭീകരതയുടെ മുഴുവൻ പരിസ്ഥിതിയും അവസാനിപ്പിക്കുകയാണ്. 2023ൽ ജമ്മു കശ്മീരിൽ കല്ലേറോ, പണിമുടക്കോ ഉണ്ടായിട്ടില്ല. ഭീകരവാദത്തെ അതിന്‍റെ വേരോടെ തുടച്ചുനീക്കാനുള്ള പ്രവർത്തനമാണ് ഇപ്പോൾ അവിടെ നടക്കുന്നത്. നമ്മുടെ സർക്കാർ തീവ്രവാദ ധനകാര്യം തടഞ്ഞു. ഭീകരർക്ക് പണം നൽകുന്ന 134 ബാങ്ക് അക്കൗണ്ടുകൾ പിടിച്ചെടുക്കുകയും നടപടി സ്വീകരിയ്ക്കുകയും ചെയ്തു.

‘ആരും കശ്മീരികളെ പരിഗണിച്ചിട്ടില്ല, അവർക്ക് നീതി നൽകേണ്ട സമയമാണിത്. മോദി സർക്കാർ ആ ജോലിയാണ് ചെയ്യുന്നത്.കഴിഞ്ഞ 70 വർഷമായി സ്വന്തം രാജ്യത്ത് തുടർച്ചയായി അനീതി അനുഭവിക്കുന്നവരാണ് കാശ്മീരികൾ . തീവ്രവാദം കാരണം താഴ്‌വരയിൽനിന്നും 46631 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാന്‍ ഇടയാക്കി. അവർക്ക് അവകാശങ്ങളും പ്രാതിനിധ്യവും നൽകുന്നതാണ് സഭയില്‍ അവതരിപ്പിക്കുന്ന ഈ ബിൽ.ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.