പകർച്ചവ്യാധി,അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം യാത്ര ചെയ്താൽ മതി ,ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം

റിയാദ്: പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ യാത്രാനിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം യാത്ര ചെയ്താൽ മതിയെന്നാണ് പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ നിർദേശം.ഈ രാജ്യങ്ങളിൽ തങ്ങേണ്ടി വന്നാൽ ദൈർഘ്യം കുറയ്ക്കാനും നിർദേശമുണ്ട്.

മഞ്ഞ കാറ്റഗറിയിൽ പെടുത്തിയ തായ്‌ലൻഡ്, എൽസാൽവഡോർ, ഹോണ്ടുറാസ്, നേപ്പാൾ, മൊസാംബിക്, സൗത്ത് സുഡാൻ, സിറിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോൺ, ഇന്ത്യ, എത്യോപ്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ഘാന, ഗ്വാട്ടിമല, ചാഡ്, കെനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കും ചുവപ്പ് കാറ്റഗറിയിൽ പെടുത്തിയ സിംബാബ്‌വെയിലേക്കുമാണ് യാത്രക്ക് നിയന്ത്രണം വേണമെന്ന് നിർദേശമുള്ളത്.