തിരുവനന്തപുരം: ഡോ.റുവൈസും റുവൈസിന്റെ പിതാവും ഉള്‍പ്പെടെയുള്ളവർ വിവാഹത്തിന് കൂടുതല്‍ സ്ത്രീധനം ചോദിക്കുകയും പലപ്പോഴായി അതിന് സമ്മര്‍ദം ചെലുത്തുകയും ചെയ്തെന്ന് ഷഹനയുടെ മാതാവ് പോലീസിന് മൊഴി നൽകി. സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയതിന് ഡോ.റുവൈസിന്റെ പിതാവായ കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടില്‍ അബ്ദുല്‍ റഷീദിനെ കേസിൽ പ്രതി ചേർത്തു.
ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇത്രയും സ്ത്രീധനം തങ്ങള്‍ക്ക് നല്‍കാനാകില്ലെന്നും താൻ മരിക്കുകയാണെന്നും ആത്മഹത്യക്ക് മുൻപ് ഷഹന റുവൈസിന് വാട്സപ്പിൽ സന്ദേശം അയച്ചിരുന്നു.എന്നാല്‍ റുവൈസ് പ്രതികരിച്ചില്ല. സന്ദേശം വായിച്ച ശേഷം ഷഹനയെ ബ്ലോക്ക് ചെയ്ത റുവൈസ് എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയായിരുന്ന ഷഹന. രാത്രി ഡ്യൂട്ടിക്ക് എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഷഹനയുടെ മരണം തടയാമായിരുന്നിട്ടും അതിന് റുവൈസ് തുനിഞ്ഞില്ല.വെഞ്ഞാറമൂട് സ്വദേശിനിയാണ് ഡോ. ഷഹന (26).ഷഹനയുടെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത എല്ലാ സന്ദേശങ്ങളും പൊലീസിന് കിട്ടിയിരുന്നു.
ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി റുവൈസിനെ കസ്റ്റഡിയിൽ വാങ്ങും.