പ്രതീക്ഷൾ നിറഞ്ഞ പുതു വർഷത്തിന് തുടക്കമായി.ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നരയോടെ പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലെ ജനത 2024 നെ വരവേറ്റു. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി നാലര മണിയോടെ ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന ആദ്യ പ്രധാന നഗരമായി.
ന്യൂസിലന്‍ഡിന് ശേഷം സമീപ രാജ്യമായ ഓസ്‌ട്രേലിയയിലും പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു. പുതുവര്‍ഷം ഏറ്റവും വൈകിയെത്തിയത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. ജനുവരി ഒന്നിന് ഇന്ത്യന്‍ സമയം വൈകുന്നേരം നാലരയോടെയാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം പിറക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വമ്പന്‍ ആഘോഷമാണ് സംസ്ഥാനത്ത് നടന്നത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കനത്ത പോലീസ് നിയന്ത്രണങ്ങളോടെയായിരുന്നു നാടെങ്ങും പുതുവർഷ ആഘോഷങ്ങൾ നടന്നത്.