സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

തിരുവനന്തപുരം: ജനുവരി 17 ന് ഗുരുവായൂരിൽ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തൃശൂരിലെത്തും. സുരേഷ് ഗോപിയും കുടുംബം പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വിവാഹചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വരന്‍. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന മഹിളാ സമ്മേളനത്തിനിടെ സുരേഷ് ഗോപിക്കൊപ്പം മക്കളായ ഭാവ്നി സുരേഷ്, മാധവ് എന്നിവരും പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു.ജനുവരി 20 തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിവാഹ സത്കാരം നടക്കും.

പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പോലീസ് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഹെലിപാഡുള്ള ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. സുരക്ഷ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറും.