രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തു

തിരുവനന്തപുരം : സെക്രട്ടേറിയേറ്റ് മാർച്ച് അക്രമണ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ വഞ്ചിയൂർ കോടതി തള്ളി. രണ്ടാഴ്ചത്തേക്ക് കോടതി റിമൻഡ് ചെയ്തു.റിമാൻഡ് കാലാവധിയായ ജനുവരി 22 വരെ രാഹുൽ മാങ്കൂട്ടത്തിൽ പൂജപ്പുര ജയിലിൽ കഴിയും.

ആരോഗ്യ പ്രശ്നങ്ങൾ കാണിച്ച്‌ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച ജാമ്യപേക്ഷയിൽ നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ഡോക്ടർമാരുടെ മെഡിക്കൽ റിപ്പോർട്ടിനെ തുടർന്നാണ് കോടതി രാഹുലിന് ജാമ്യം നിൽഷേധിച്ചത്. കേസിൽ 31 പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ 27 പേർക്കും ജാമ്യം ലഭിച്ചിരുന്നു. പുലർച്ചെ പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കൻറോൺമെൻറ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്.