കോട്ടയം: ട്രെയിനിലെ ശുചിമുറിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍നായരുടെ മകള്‍ സുരജ എസ് നായര്‍ (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആലപ്പുഴ – ധന്‍ബാദ് എക്സ്പ്രസ് ട്രെയിനില്‍ തമിഴ്നാട്ടിലെ ജോളാര്‍പ്പെട്ടില്‍വെച്ചാണ് മൃതദേഹം കണ്ടെത്തിയത്.
ജോളാര്‍പ്പെട്ടിലാണ് മൃതദേഹം നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. ഒഡീഷയിലുള്ള സഹോദരിയുടെ വീട്ടിൽപോയശേഷം വൈക്കത്തേക്ക് ട്രെയിനിൽ വരുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം.