ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇഡി ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇഡി ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആർ ​ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ബെംഗളൂരുവിലെ ഇഡി ഡെപ്യൂട്ടി ‍‍ഡയറക്ടർ നൽകിയ ഹർജി തള്ളിയത്.

കർണാടക ഹൈക്കോടതിയാണ് 2021 ഒക്ടോബറിൽ കള്ളംപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. 4 വർഷമായി ബിനീഷ് ജാമ്യത്തിലായതിനാൽ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ആവശ്യം അം​ഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ബിനീഷിനു വേണ്ടി ഹാജരായ ജി. പ്രകാശ്, എ. എൽ വിഷ്ണു എന്നീ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു. ബിനീഷിനെതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും, സ്റ്റേയ്ക്കെതിരെ ഇഡി അപ്പീൽ നൽകിയിട്ടില്ലെന്നും ഇരുവും കോടതിയിൽ ചൂണ്ടിക്കാട്ടി