മലപ്പുറം: അപകടത്തിൽപ്പെട്ട വാഹനത്തിൻറെ എയർബാഗ് പ്രവർത്തിക്കാത്തതിനാൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്കിയ പരാതിയിൽ വാഹനത്തിന്റെൽ മുഴുവൻ വിലയും തിരിച്ചു നല്കാന് മാരുതി സുസുക്കിയോട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.
വാഹനത്തിന്റെ വിലയായ 4,35,854 രൂപയും കോടതി ചെലവായി 20,000 രൂപയും തിരിച്ചു നല്‍കാനും ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
2021 ജൂണ്‍ 30-ന് പരാതിക്കാരന്റെ വാഹനം തിരൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടു.വാഹനത്തിനും യാത്രക്കാരനും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. അപകട സമയത്തു് വാഹനത്തിൻറെ എയര്‍ ബാഗ് പ്രവര്‍ത്തിക്കാത്തത് വാഹന നിര്‍മ്മാണത്തിലെ പിഴവു കാരണമാണെന്നാരോപിച്ച് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡിനെതിരെ മുഹമ്മദ് മുസ്ല്യാര്‍ ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചു.
എയര്‍ ബാഗ് പ്രവര്‍ത്തിക്കാന്‍ മാത്രം ആഘാതമുള്ള അപകടമായിട്ടും അപകട സമയത്ത് എയര്‍ ബാഗ് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.