കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റു ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തിൽബാലാജി ഹൈക്കോടതിയുടെ പരാമർശത്തെ തുടർന്ന് രാജിവെച്ചു

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റു ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തിൽബാലാജി ഹൈക്കോടതിയുടെ പരാമർശത്തെ തുടർന്ന് രാജിവെച്ചു.ബാലാജി മന്ത്രിയായി തുടരുന്നത് സംശുദ്ധ ഭരണസംവിധാനത്തിന് ചേര്‍ന്നതല്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇഡി അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് കഴിഞ്ഞ എട്ടുമാസമായി സ്റ്റാലിന്‍ മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു ബാലാജി.

വകുപ്പില്ലാ മന്ത്രി എന്നുപറയുന്നത് തന്നെ ഭരണഘടനയെ പരിഹസിക്കുന്ന ഏര്‍പ്പാടാണെന്നും മന്ത്രിസഭയില്‍ നിന്ന് ഒരാളെ പുറത്താക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.കള്ളപ്പണക്കേസില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 13ന് അറസ്റ്റിലായ ബാലാജി പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരികയാണ്. മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായാണ് റിപ്പോർട്ട്.ജാമ്യഹര്‍ജി മദ്രാസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി