ഗുണ്ടകളുടെ ആക്രമണത്തിൽ രണ്ടു പോലീസുകാർക്ക് പരിക്ക്

കൊല്ലം: കുണ്ടറ പൂജപ്പുര കുനംവിള ജങ്ഷനിൽ നടന്ന ഗുണ്ടകളുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്ക് . സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.പൂജപ്പുര കോളനിയിൽ സംഘർഷം നടക്കുന്നു എന്നറിഞ്ഞാണ് കുണ്ടറ സ്റ്റേഷനിൽ നിന്നും പോലീസ് സ്ഥലത്തെത്തിയത്.  പോലീസിനെ കണ്ട സംഘം തമ്മിൽതല്ല് നിർത്തി പോലീസിനെ നേരെ ആക്രമണം നടത്തുകയായിരുന്നു.

വടിവാൾ വീശി ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ പോലീസ് കായികമായി നേരിട്ട് കീഴ്പ്പെടുത്തുന്നതിനിടെ ഗുണ്ടകളുടെ ആക്രമണത്തിൽ എസ്.ഐ സുധീന്ദ്ര ബാബുവിനും , സിപിഒ സുനിലിനും പരിക്കേറ്റു.