ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിൽ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോർട്ട്.കര്‍ണാടകത്തിലേയോ തെലങ്കാനയിലോ ഒരു സീറ്റിൽ നിന്നാകും രാഹുൽ ഗാന്ധി മത്സരിക്കുക. ഇതിന് പുറമെ ഉത്തർ പ്രദേശിലെ ഒരു സീറ്റിൽ നിന്നും ജനവിധി തേടും.
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഇത്തവണ 2 സീറ്റിന് പകരം 3 സീറ്റുകൾ നൽകണമെന്ന് കോൺഗ്രസിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.വയനാട്ടിലെ വോട്ടർമാരിൽ ഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ നിന്നായതിനാൽ വയനാട്ടിൽ നിന്ന് മത്സരിക്കാനാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നത്.
പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയുടെ ഭാര്യ ആനി രാജയാണ് വയനാട്ടിൽ സിപിഐ സ്ഥാനാർഥി.എൽഡിഎഫിലെ ധാരണ അനുസരിച്ച് സിപിഐ മത്സരിക്കുന്ന നാലു സീറ്റുകളിലൊന്നാണ് വയനാട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐ സ്ഥാനാർത്ഥി പി പി സുനീറിനെ രാഹുൽ ഗാന്ധി പരാജയപ്പെടുത്തിയത്.മുന്നണിയിലെ പ്രധാന നേതാക്കൾ പരസ്പരം മത്സരിക്കുന്നത് ഇന്ത്യാ മുന്നണിയുടെ ഐക്യത്തിന് നല്ലതായിരിക്കില്ലെന്ന വിലയിരുത്തലാകാം രാഹുലിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.