പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ടു നിന്നതിലൂടെ കോൺഗ്രസ് രാമനെ അധിക്ഷേപിച്ചു,​ഗുജറാത്തിൽ എംഎൽഎ അർജുൻ മോധവാഡിയ കോൺഗ്രസിൽ നിന്നും രാജി വെച്ചു

ന്യൂഡൽഹി: ഗുജറാത്തിലെ മുതിർന്ന കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ അർജുൻ മോധവാഡിയ കോൺഗ്രസിൽ നിന്നും രാജി വെച്ചു.അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷാഠാ ചടങ്ങ് കോൺ​​ഗ്രസ് ബഹിഷ്കരിച്ചതിലൂടെ അത് രാമനെ അധിക്ഷേപിച്ചതിന് തുല്ല്യമാണെന്നും, ഇന്ത്യയിലെ ഒരു വിഭാ​ഗം ആളുകളുടെ മനോവികാരത്തെ വ്രണപ്പെടുത്തുകയാണ് ഇതിലൂടെ സംഭവിച്ചതെന്നും അർജുൻ ആരോപിച്ചു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്റെ ജില്ലയായ പോർബന്തറിലെ ജനങ്ങളോടും നീതി പുലർത്താൻ സാധിക്കുന്നില്ലെന്നും അതിനാൽ 40 വർഷമായുള്ള തന്റെ കോൺ​ഗ്രസ് ജീവിതം ഇവിടെ അവസാനിപ്പിക്കുകയാണെന്നും പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗേയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു കൊണ്ട് അർജുൻ മോധവാഡിയ വ്യക്തമാക്കി.ശ്രീരാമൻ ഹിന്ദുക്കൾ പൂജിക്കുന്ന വെറുമൊരു ദൈവമല്ലെന്നും മറിച്ച് ഹിന്ദുക്കളുടെ അടിയുറച്ച വിശ്വാസങ്ങളുടെ പ്രതീകമാണ് ശ്രീരാമനെന്നും അർജുൻ പറഞ്ഞു.