ഒന്‍പതുകാരിയ്ക്ക് ക്രൂര പീഡനം, കൈയും കാലും കെട്ടിയ നിലയിൽ മൃതദേഹം അഴുക്കുചാലിൽ

പുതുച്ചേരി: കാണാതായ ഒമ്പത് വയസുകാരിയുടെ മൃതദേഹം വീടിന് സമീപത്തെ ഓടയിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടെത്തി.പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നു.മുതിയാൽപേട്ട സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ മാർച്ച് രണ്ടിന് വൈകുന്നേരം മുതലാണ് കാണാതായത്.

രക്ഷിതാക്കളുടെ പരാതിയിൽ കുട്ടിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ച പോലീസ് ഇന്നലെ ഉച്ചയോടെ ഷോളായി നഗറിലെ വീടിന് സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.ജീർണിച്ച് തുടങ്ങിയ മൃതദേഹം കൈകാലുകൾ ബന്ധിച്ച് ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു  സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേർ അടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലും എടുത്തിട്ടുണ്ട്.

.പുതുച്ചേരി സ്വദേശികളായ വിവേകാനന്ദൻ (54), കരുണാസ് (19) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.