നേരിട്ടത് അതിക്രൂരമായ പീഡനം,മുജീബിനെ അന്ന് ശിക്ഷിച്ചിരുന്നുവെങ്കിൽ അനു മരിക്കില്ലായിരുന്നു,അതിജീവത

കോഴിക്കോട്: താൻ നേരിട്ടത് അതിക്രൂരമായി പീഡനമായിരുന്നുവെന്നും അന്ന് പ്രതിക്ക് തക്കതായ ശിക്ഷ ലഭിച്ചിരുന്നുവെങ്കിൽ ഇന്ന് അനു കൊല്ലപ്പെടില്ലായിരുന്നുവെന്നും മുജീബ് റഹ്മാനെ തൂക്കികൊല്ലണമെന്നും അതിജീവത.നാടിനെ നടുക്കിയ മുത്തേരി ബലാത്സം​ഗ കേസിലെ പ്രതി തന്നെയാണ് പേരാമ്പ്ര അനു കൊലപാതകത്തിലെ പ്രതി എന്നത് വീണ്ടും ഞെട്ടിച്ചു.

എന്തോ മണപ്പിച്ച് ബോധം കെടുത്തിയതിന് ശേഷമാണ് പീഡിപ്പിച്ചതെന്ന മൊഴി കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ലെന്നും, അന്ന് അത് പറയേണ്ടെന്ന് പറഞ്ഞത് പ്രോസിക്യൂട്ടർ ആണെന്നും അതിജീവത മാധ്യമങ്ങളോട് വെളിപ്പെടുത്തി.

2020 ലാണ് ജൂലൈ മാസമായിരുന്നു. കേസിനാസ്പ​ദമായ സംഭവം നടക്കുന്നത്. മോഷ്ടിച്ച ഓട്ടോറിക്ഷയുമായി വരുകയായിരുന്ന മുജീബ് റഹ്മാൻ വഴിയിൽ വെച്ച് ഹോട്ടൽ തൊഴിലാളിയായിരുന്ന വയോധികയെ വാഹനത്തിൽ കയറ്റി കൊണ്ടു പോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സം​ഗം ചെയ്യുകയും പണം കവരുകയും ചെയ്തു. അന്ന് അറസ്റ്റിലായ മുജീബ്  പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞു. കൂത്തുപറമ്പിൽ വെച്ച് പോലീസ് പിടിയിലായ പ്രതി
മുത്തേരി കേസുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തോളം റിമാൻഡിലായിരുന്നു. സമയബന്ധിതമായി കുറ്റപത്രം സമ‍ർപ്പിച്ചെങ്കിലും വിചാരണ വൈകിയതോടെ കോടതി പ്രതിക്ക് ജാമ്യം അനുവ​ദിക്കുകയായിരുന്നു.