ന്യൂ ഡൽഹി : മുന്‍ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൗരിയ ബിജെപിയില്‍ ചേര്‍ന്നു.വർഷങ്ങൾ നീണ്ട ബദൗരിയയുടെ രാജ്യ സേവനത്തെ അഭിനന്ദിച്ച ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ പ്രതിരോധ സേനയിൽ സജീവമായ പങ്ക് വഹിച്ചതിന് ശേഷം രാഷ്ട്രീയ രംഗത്തും അദ്ദേഹത്തിന് സജീവ സംഭാവന നൽകാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി ദേശീയ സെക്രട്ടറി വിനോദ് ദാവഡെ എന്നിവവരിൽ നിന്നാണ് ബദൗരിയ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 40 വർഷത്തോളം ബദൗരിയ ഇന്ത്യൻ വ്യോമസേനയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് പരിപാടിയിൽ അദ്ദേഹം സംഭാവന നൽകിയിട്ടുണ്ടെന്നും ബിജെപി നേതാവ് വിനോദ് താവ്ഡെ പറഞ്ഞു.