ന്യൂഡൽഹി : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വയനാട് നിന്നും നടൻ ജി കൃഷ്ണകുമാർ കൊല്ലത്ത് നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും.ഡോ കെഎസ് രാധാകൃഷ്ണൻ എറണാകുളത്ത് നിന്നും, ഡോ ടിഎൻ സരസു ആലത്തൂരും മത്സരിക്കും. എൻഡിഎയുടെ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ രാഹുൽ ഗാന്ധിക്കെതിരെയാണ് സുരേന്ദ്രൻ ജനവിധി തേടുന്നത്.
നടി കങ്കണാ റണാവത്ത് മണ്ഡിയിൽ നിന്നും മേനക ഗാന്ധി സുൽത്താൻ പൂരിൽ നിന്നും ജനവിധി തേടും