ന്യൂഡൽഹി : മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എല്‍.കെ അദ്വാനിക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമു അദ്വാനിയുടെ വീട്ടിലെത്തി ഭാരതരത്‌ന പുരസ്‌കാരം സമ്മാനിച്ചു.ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും സന്നിഹിതരായിരുന്നു.
മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ്, മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവു, ബീഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂർ, കാർഷിക ശാസ്ത്രജ്ഞൻ ഡോ.എം.എസ്.സ്വാമിനാഥൻ എന്നിവരുടെ കുടുംബങ്ങൾ രാഷ്‌ട്രപതി ഭവനിലെ ചടങ്ങില്‍വെച്ച് ബഹുമതി ഏറ്റുവാങ്ങി.അനാരോഗ്യം മൂലം ശനിയാഴ്ച രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിച്ച പുരസ്കാര ദാന ചടങ്ങിൽ അദ്വാനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.