പൗരത്വഭേദഗതി നിയമം മൂലം ആരുടെയും പൗരത്വം ഇല്ലാതാക്കാന്‍ പോകുന്നില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്..ശരീയത്തും ഹദീസും അനുസരിച്ച് ജീവിക്കാനുള്ള മുസ്ലീങ്ങളുടെ അവകാശം ഏക സിവില്‍ കോഡ് ഇല്ലാതാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളാണ്.രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തുനിന്നുള്ള പലരും ഈ വിഷയം ജാതിയുടെയോ മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റെയോ അടിസ്ഥാനത്തില്‍ അനാവശ്യമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്,. ആരുടെയും വിശ്വാസത്തിനോ പാരമ്പര്യത്തിനോ അത് കോട്ടം വരുത്തുകയില്ല. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു.ഓരോരുത്തര്‍ക്കും അവരുടെ ഇഷ്ടമനുസരിച്ച് ജീവിക്കാം.രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയിലെ പൗരന്മാരുടെ രജിസ്റ്ററില്‍ എന്തിനാണ് എതിര്‍പ്പ് രേഖപ്പെടുത്തുന്നത്. ഇന്ത്യന്‍ വംശജനല്ലാത്ത ഒരു മുസ്ലീം ഒരു പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് പൗരത്വം ലഭിക്കില്ല എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ശ്രമം. ജാതി,മതം, വിശ്വാസം എന്നിവയുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരല്ല ഞങ്ങളെന്ന് ഞാന്‍ ഇതിനോടകം തന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. അത്തരം പ്രത്യേക സാഹചര്യങ്ങളില്‍ ആര്‍ക്കെങ്കിലും ഇന്ത്യന്‍ പൗരത്വം എടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ സര്‍ക്കാരിന് അത് പരിഗണിക്കാന്‍ കഴിയും. ഈ ബില്‍ തയ്യാറാക്കുന്ന സമയത്ത് ഞാന്‍ തന്നെ പാക് ഗായകന് അദ്നാന് സ്വാമിക്ക് പൗരത്വം നല്‍കിയിട്ടുണ്ട്,’’ അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഇത് ചെയ്യുമെന്ന് പൊതുജനങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ അത്തരത്തിലുള്ള അജണ്ട പ്രതിപക്ഷത്തിനില്ല. പ്രതിപക്ഷത്തുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും പൊതുജനങ്ങള്‍ക്കിടയിലുള്ള അവിശ്വാസത്തിന്റെ അടയാളമാണത്. ആളുകള്‍ അവരുടെ വാക്കുകള്‍ പോലും വിശ്വസിക്കുന്നില്ല. പ്രതിപക്ഷം ഇതിനെക്കുറിച്ച് പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പൗരത്വഭേദഗതി നിയമം മൂലം ആരുടെയും പൗരത്വം ഇല്ലാതാക്കാന്‍ പോകുന്നില്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും,’’ രാജ്നാഥ് സിങ് പറഞ്ഞു.
‘എന്‍ആര്‍സിയെക്കുറിച്ചോര്‍ത്ത് പേടിക്കേണ്ട. ആളുകള്‍ക്കിടയില്‍ അനാവശ്യ പേടി സൃഷ്ടിക്കുകയാണ്. തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് പ്രതിപക്ഷം മാറി നില്‍ക്കണം. പൊതുജനങ്ങളുടെ ഇടയില്‍ പ്രതിപക്ഷം വിഡ്ഢികളാകരുത്. ആളുകളെ അഭിമുഖീകരിക്കാനുള്ള ധൈര്യമാണ് പ്രതിപക്ഷത്തിന് വേണ്ടത്. ന്യൂസ് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.പറഞ്ഞു.