ന്യൂ ഡൽഹി : തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ പങ്കു വെച്ച കേസിൽ പതഞ്ജലി സി ഇ ഓ യോഗ ബാബ രാംദേവും കമ്പനി മാനേജിങ് ഡയറക്ടർ ആചാര്യ ബാൽകൃഷ്ണയും സമർപ്പിച്ച മാപ്പ് അപേക്ഷ സുപ്രീം കോടതി തള്ളി.രാംദേവിനും പതഞ്ജലി ഗ്രൂപ്പിനുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു.ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ ഹിമാ ഹോലിയും ആഹ്സനുദ്ദിൻ അമാനുള്ളയുമാണ് നടപടിയെടുത്തത്.
തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ പങ്കുവെക്കാൻ പാടില്ലയെന്ന സുപ്രീം കോടതി നിർദേശം പാലിക്കാതെ പതഞ്ജലി അത് തുടരുകയായിരുന്നു.ഇവരുടെ തെറ്റുകൾ കൈയ്യോടെ പിടികൂടിയപ്പോൾ ഒരു പേപ്പറിൽ പേരിന് മാത്രം നൽകുന്നതാണ് ഈ മാപ്പപേഷ. ഇവർ മനപൂർവ്വമാണ് കോടതി നിർദേശം അനുസരിക്കാതിരുന്നതെന്ന് സൂപ്രീം കോടതി നിരീക്ഷിച്ചു. തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ പങ്കുവെച്ചു എന്ന ഐഎംഎയുടെ ഹർജി ശരിവെച്ച കോടതി പതഞ്ജലിക്കെതിരെ 2023 നവംബറിൽ നടപടി സ്വീകരിച്ചിരുന്നു.
ജനങ്ങളെ ആയുർവേദത്തിലേക്ക് കൂടുതൽ അടുപ്പിക്കാനാണ് ഈ പരസ്യങ്ങളുടെ ഉദ്ദേശമെന്നാണ് അവർ പറയുന്നത്. ആദ്യമായി ലോകത്തിൽ അയുർവേദ മരുന്നകൾ അവതരിപ്പിക്കുന്നത് പോലെയായിരുന്നു അത്. എന്നാൽ അത് ഇപ്പോൾ പരിഹാസമായി മാറിയെന്ന് കോടതി പറഞ്ഞു.ഇവർ മനപൂർവ്വമാണ് കോടതി നിർദേശം അനുസരിക്കാതിരുന്നതെന്ന് സൂപ്രീം കോടതി നിരീക്ഷിച്ചു.
നിയമലംഘനം നടത്തിയ പതഞ്ജലി ഗ്രൂപ്പിനെതിരെ ഇതുവരെ നടപടി എടുക്കാതിരുന്ന ഉത്തരാഖണ്ഡ് സർക്കാരിനെയും കോടതി വിമർശിച്ചു. ഇത് വെറുതെ വിടാൻ അനുവദിക്കില്ലയെന്നു കോടതി ഉത്തരാഖണ്ഡ് സർക്കാരിനോട് പറഞ്ഞു.പതഞ്ജലിക്കെതിരെയുള്ള എല്ലാ പരാതിയും കോടതി സർക്കാരിന് കൈമാറി. ഒപ്പം കമ്പനിക്ക് ലൈസൻസ് നൽകിയ ഉദ്യോഗസ്ഥന് സസ്പെൻഡ് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
ക്യാൻസർ പോലെയുള്ള രോഗങ്ങൾ ആയൂർവേദത്തിലൂടെ ഭേദമാക്കാൻ സാധിക്കുമെന്ന പരസ്യത്തിലെ ഉള്ളടക്കം മാറ്റാനും കോടതി നിർദേശം നൽകി. ഒരു കോടി രൂപ പിഴ കോടതി ഏർപ്പെടുത്തുകയും ചെയ്തു.സുപ്രീം കോടതി നിർദേശം അവഗണിച്ച പതഞ്ജലി ആ പരസ്യങ്ങൾ തുടരുകയും ചെയ്തതോടെ താൽക്കാലിക വിലക്കേർപ്പെടുത്തുകയും ചെയ്തു. തുടർന്ന് പതഞ്ജലിക്കും രാംദേവിനെതിരെയും കോടതിയലക്ഷ്യം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് രാംദേവിനോടും പതഞ്ജലി സിഇഒ ബാൽകൃഷ്നോടും നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു.