വടകര: വടകര ലോക് സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെകെ ഷൈലജയ്ക്കെതിരെ സമൂഹമാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയ മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ പോലീസ് കേസെടുത്തു. യുഡിഎഫ് സ്ഥാനാർഥിയുടെ അറിവോടെ തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി കെകെ ഷൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തിരുന്നു.
സ്ലീം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് ന്യൂമാഹി പോലീസ് കേസെടുത്തത്. കെകെ ഷൈലജയ്ക്കെതിരെ മങ്ങാട് സ്നേഹതീരം എന്ന വാട്സാപ്പ് ഗ്രൂപ്പിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ തനിക്കെതിരെ വലിയതോതിൽ വ്യക്തിയധിക്ഷേപവും അപവാദ പ്രചാരണവും നടക്കുന്നുവെന്ന് കാട്ടി കെകെ ഷൈലജ പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകിയിരുന്നു.
.സംഭവത്തിൽ വാർത്താ സമ്മേളനം നടത്തിയ കെകെ ഷൈലജ ഷാഫി പറമ്പിലിനും കോൺഗ്രസിൻ്റെ മീഡിയ വിങ്ങിനുമെതിരെ രംഗത്തെത്തിയിരുന്നു.പോലീസിൽ പരാതി നൽകിയെങ്കിലും വേണ്ട നടപടി സ്വീകരിക്കാത്തതിനാൽ കമ്മീഷനെ സമീപിച്ചതിനു പിന്നാലെയാണ് മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരായ പോലീസ് നടപടി.വ്യാജ വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിക്കുന്നതായും പരാതിയിൽ പറഞ്ഞ കെകെ ഷൈലജ ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.