ടെഹ്റാൻ : ഇറാൻ ലക്ഷ്യമാക്കി ഇസ്രായേൽ മിസൈലാക്രമണം നടത്തി.ഇറാനിലെ ഇസഫഹാൻ പ്രവശ്യയിലെ സൈനിക വിമാനത്താവളത്തിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണമുണ്ടായതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. മിസൈൽ ആക്രമണമാണുണ്ടായതെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമാണ് ഇറാനിൽ ഇസ്രായേൽ നടത്തിയതെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നു.
ഇസ്രായേൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇറാനിൽ വ്യോമാക്രമണമുണ്ടായത്. അമേരിക്കയുടെ അറിവോടെയാണ് ഇസ്രായേൽ ഇറാനെ ആക്രമിച്ചത്.സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായി അമേരിക്ക അറിയിച്ചു. നയതന്ത്ര പരമായി ഇറാനെ ഒറ്റപ്പെടുത്തുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും ഇറാനെതിരെ ഉടനെ ആക്രമണം നടത്തില്ല എന്ന തീരുമാനമാണെന്നും പറഞ്ഞ ഇസ്രായേൽ ഇറാന്റെ സൈനികതാവളത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
ഇസ്ഫഹാൻ ,ഷിറാസ് ,ടെഹ്റാൻ എയർപോർട്ടുകൾ ഇറാൻ അടച്ചു.