സംസ്ഥാനത്ത് ലോഡ് ഷെഡിങ്,രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കും ഇടയിൽ ഇന്ന് പാലക്കാട്

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം കെഎസ്ഇബി ആരംഭിച്ചു.. ഇന്ന് രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കും ഇടയിൽ പാലക്കാട്ട് നിയന്ത്രണമേർപ്പെടുത്തി.ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണമുണ്ടാകുന്നത് .

പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിൽ ആദ്യഘട്ടത്തിൽ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്.