പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് കുട്ടികളും ദമ്പതികളും ഉൾപ്പെടെ 12 പേർ മരണപ്പെട്ടു

കൊൽക്കത്ത: കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മാൾഡയിൽ ഇടിമിന്നലേറ്റ് കുട്ടികളടക്കം 12 പേർ മരിച്ചു.ഇടിമിന്നലിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടായതിനു പിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്. ഇടിമിന്നലേറ്റ് മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിളവെടുപ്പ് സമയമായതിനാൽ വിളവെടുപ്പ് പൂർത്തിയാക്കിയ ശേഷം വിശ്രമിക്കാൻ മരങ്ങൾക്കടിയിൽ ഇരുന്ന ചിലർക്ക് ഇടിമിന്നലേറ്റുവെന്ന് പ്രദേശവാസികൾ പറയുന്നു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ദമ്പതികൾക്ക് മിന്നലേറ്റത്.