മഞ്ഞുമ്മൽ ബോയ്‌സി നെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇളയരാജ

ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ നിർമ്മിച്ച് ബോക്സ് ഓഫിസ് ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിനെതിരെ പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ.ചിത്രത്തിൽ ‘കൺമണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചത് തന്റെ അനുമതി തേടാതെയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് എതിരെ അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ.

ടൈറ്റിൽ കാർഡിൽ പരാമർശിച്ചത് കൊണ്ട് മാത്രം കാര്യമില്ല. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണം. ഒന്നുകിൽ അനുമതി തേടണം, അല്ലെങ്കിൽ ഗാനം ഒഴിവാക്കണം വക്കീൽ നോട്ടീസിൽ ഇളയരാജ വ്യക്തമാക്കി. പകർപ്പവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്നും തക്കതായ നഷ്ടപരിഹാരം നൽകണമെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഇളയരാജ വക്കീൽ നോട്ടീസിൽ പറയുന്നു.

​ഗുണ റഫറൻസും കൺമണി ​ഗാനവും തമിഴകം ഏറ്റെടുത്തതിനാൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം ബോക്സ് ഓഫീസിൽ 50 കോ‌ടിയ്ക്ക് മുകളിൽ നേടിയിരുന്നു.മലയാളത്തിൽ നിന്ന് 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമെന്ന നേട്ടം സ്വന്തമാക്കി മഞ്ഞുമ്മൽ ബോയ്സ്.ആ​ഗോള ബോക്സ് ഓഫീസിൽ ചിത്രം 235 കോടിയോളം നേടിയെന്നാണ് കണക്കുകൾ.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.