തിരുവനന്തപുരം: വർക്കലയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയും സുഹൃത്തും കടലിൽ ചാടി.ഇടവ ചെമ്പകത്തിൻമൂട് സ്വദേശി വിദ്യാർത്ഥിനി ശ്രേയ (14) യുടെ മൃതദേഹം കാപ്പിൽപൊഴി ഭാഗത്ത് കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനായി തെരച്ചില്‍ നടത്തി. സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർത്ഥിനി.ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
സുഹൃത്തിനൊപ്പം വിദ്യാർത്ഥിനി കരയിൽ നിൽക്കുന്നതും കടലിലേക്ക് ചാടുന്നതും കണ്ട മത്സ്യത്തൊഴിലാളിൾ ഉടൻ അയിരൂർ പൊലീസിൽ വിവരമറിയിച്ചു. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തവേയാണ് പെൺകുട്ടിയുടെ മൃതദേഹം കാപ്പിൽ പൊഴിതീരത്തുനിന്ന് ലഭിച്ചത്.
പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തവേയാണ് പെൺകുട്ടിയുടെ മൃതദേഹം കാപ്പിൽ പൊഴിതീരത്തുനിന്ന് ലഭിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.