ഒളിവ് ജീവിതം കഴിഞ്ഞു,ഇനി ജയിൽ ജീവിതം,ലൈംഗിക പീഡനക്കേസിൽ പ്രജ്വൽ രേവണ്ണ ബംഗളുരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളുരു: 34 ദിവസത്തെ ഒളിവ് ജീവിതത്തിനു ശേഷം പ്രജ്വൽ രേവണ്ണയെ ലൈംഗിക പീഡനക്കേസിൽ ബംഗളുരു വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. പ്രജ്വൽ വിമാനമിറങ്ങുന്നത് കാത്തുന്നിന്ന എസ് ഐ ടി സംഘമടക്കമുള്ള വൻ പൊലീസ് സംഘമാണ് ബെംഗളുരു വിമാനത്താവളത്തിൽ വച്ചുതന്നെ കസ്റ്റഡിയിലെടുത്തത്.

വൈകിട്ട് 4.30 ന് മ്യൂണികിൽ നിന്ന് പുറപ്പെട്ട ലുഫ്ത്താൻസ വിമാനം DLH 764 അർധരാത്രി ഏകദേശം 12.50 ഓടെ 20 മിനിറ്റ് വൈകിയാണ് ലാൻഡ് ചെയ്തത്.എസ് ഐ ടി സംഘമടക്കമുള്ള വൻ പൊലീസ് സന്നാഹം പ്രജ്വൽ വിമാനമിറങ്ങുന്നത് കാത്തുന്നിന്നിരുന്നു.വിമാനത്തിൽ നിന്നിറങ്ങിയ പ്രജ്വലിനെ വിമാനത്താവളത്തിൽ വച്ചുതന്നെ കസ്റ്റഡിയിലെടുത്തു. വിമാനത്താവാളത്തിനു ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.അറസ്റ്റ് ചെയ്ത പ്രജ്വലിന്റെ മെഡിക്കൽ പരിശോധന രാത്രി തന്നെ നടത്താനായി പാലസ് റോഡിലെ സി ഐ ഡി ഓഫിസിൽ ആംബുലൻസടക്കം റെഡിയാക്കി നിർത്തിയിരുന്നു.

വീട്ടുജോലിക്കാർ മുതൽ പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളും ഉൾപ്പെടെ ഇരുന്നൂറോളം സ്ത്രീകളെ പീഡിപ്പിക്കുന്ന 2976 ലൈംഗിക വിഡിയോ ക്ലിപ്പുകളാണ് പ്രജ്വലിന്റേതായി ഇതേവരെ പുറത്തുവന്നത്. ജനതാദൾ ദേശീയാധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ ദേവെഗൗഡയുടെ മകനും ദൾ എംഎൽയുമായ മുൻമന്ത്രി എച്ച്.ഡി.രേവണ്ണയുടെ ഇളയപുത്രനുമായ പ്രജ്വലിന്റെ അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ ഹാസനിലെ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽ നിന്നുമാണ് പോലീസിന് ലഭിച്ചത്.