ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം, ഇന്ത്യ സെയിൽസ് സംതൃപ്തി സൂചികയിൽ റാങ്കിംഗ് മുന്നേറ്റവുമായി എംജി ഇന്ത്യ

ജെഡി പവർ 2022 ഇന്ത്യ സെയിൽസ് സംതൃപ്തി പട്ടികയിൽ റാങ്കിംഗ് മുന്നേറ്റവുമായി എംജി ഇന്ത്യ. 1000 പോയിന്റ് സ്കെയിൽ, 881 സ്കോർ കരസ്ഥമാക്കിയതോടെയാണ് എംജി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. തൊട്ടുപിന്നാലെ നേരിയ പോയിന്റ് വ്യത്യാസത്തിൽ ടൊയോട്ടോ ഇന്ത്യ (878 പോയിന്റ്) രണ്ടാം സ്ഥാനവും, ഹ്യുണ്ടായ് ഇന്ത്യ (872 പോയിന്റ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് എംജി ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയത്.

2022 ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. 2021 ജനുവരി മുതൽ ഡിസംബർ വരെ പുതിയ വാഹന 6,618 ഉടമകളിൽ നിന്നുള്ള പ്രതികരണങ്ങൾ വിലയിരുത്തിയതിനു ശേഷമാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2021 മുതൽ നീൽസ ഐക്യുവുമായുളള സഹകരണവും പഠനത്തിന് പ്രയോജനപ്പെടുത്തിയിരുന്നു. ഡിജിറ്റൈസേഷൻ കൂടുതൽ വളർച്ച പ്രാപിച്ചെങ്കിലും, ഷോറൂമുകളിലെ ഫിസിക്കൽ ഉൽപ്പന്നങ്ങളുമായുളള വിൽപ്പന പ്രക്രിയയിൽ ഇത്തവണയും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.