വിപണി വിഹിതത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് ഒല, പുതിയ നേട്ടങ്ങൾ അറിയാം

ഇലക്ട്രിക് വാഹന രംഗത്ത് പുതിയ നേട്ടവുമായി പ്രമുഖ നിർമ്മാതാക്കളായ ഒല. റിപ്പോർട്ടുകൾ പ്രകാരം, നവംബറിൽ 50 ശതമാനത്തിലധികം വിപണി വിഹിതം സ്വന്തമാക്കിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ലക്ഷമോ അതിലേറെയോ വിലയുള്ള പ്രീമിയം- സ്കൂട്ടർ വിഭാഗത്തിലാണ് ഒലയുടെ മുന്നേറ്റം. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ കൂടിയാണ് ഒല.

നവംബറിൽ 20,000- ലധികം ഇലക്ട്രിക് സ്കൂട്ടറുകളാണ് ഒല വിറ്റഴിച്ചത്. ഇതോടെ, പ്രീമിയം സ്കൂട്ടർ വിഭാഗത്തിൽ ഇ- സ്കൂട്ടറുകളുടെ വിഹിതം കുതിച്ചുയർന്നിട്ടുണ്ട്. ഇവ 36 ശതമാനത്തിൽ നിന്നും 92 ശതമാനത്തിലേക്കാണ് ഉയർന്നത്. 2025 ഓടെ ഇന്ത്യയിലെ ടൂവീലർ വിപണി പൂർണമായും ഇലക്ട്രിക് ആക്കുക എന്ന ലക്ഷ്യവും ഒലയ്ക്ക് ഉണ്ട്. ഇതിന്റെ ഭാഗമായി നിരവധി തരത്തിലുള്ള പദ്ധതികൾക്കാണ് ഒല രൂപം നൽകുന്നത്.