സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ നവംബർ 5 മുതൽ പ്രാബല്യത്തിലായി.
ഒരാഴ്ച മുതൽ ഒന്നര മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഒന്നര മാസം മുതൽ രണ്ട് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനവും, രണ്ട് മാസം മുതൽ മൂന്ന് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനവും പലിശ ലഭിക്കുന്നതാണ്. മൂന്ന് മാസം മുതൽ ആറ് മാസം വരെ കാലാവധിയുടെ നിക്ഷേപങ്ങൾക്ക് 4.50 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.
ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയുളള നിക്ഷേപങ്ങൾക്ക് 7 ശതമാനമാണ് പലിശ ലഭിക്കുക. 15 മാസം മുതൽ 18 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ ലഭിക്കും. രണ്ട് വർഷം മുതൽ മൂന്ന് വർഷം വരെ കാലാവധിയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.02 ശതമാനത്തിൽ നിന്നും 7.05 ശതമാനമായി ഉയർത്തിയിട്ടുണ്ട്.