ഏറ്റവും പുതിയ ഫണ്ടുകൾ പുറത്തിറക്കി ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട്. ഇത്തവണ ടാർജറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഐഡിഎഫ്സി ക്രിസിൽ ഐബിഎക്സ് 90:10 എസ്ഡിഎൽ പ്ലസ് ഗിൽറ്റ് നവംബർ 2026 ഇൻഡക്സ് ഫണ്ട്, ഐഡിഎഫ്സി ക്രിസിൽ ഐബിഎക്സ് 90:10 എസ്ഡിഎൽ പ്ലസ് ഗിൽറ്റ് ഏപ്രിൽ 2032 ഫണ്ടുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഐഡിഎഫ്സി ക്രിസിൽ ഐബിഎക്സ് 90:10 എസ്ഡിഎൽ പ്ലസ് ഗിൽറ്റ് നവംബർ 2026 ഇൻഡക്സ് ഫണ്ടിന്റെ സബ്സ്ക്രിപ്ഷൻ നവംബർ 14 മുതൽ ആരംഭിച്ചിട്ടുണ്ട്. നവംബർ 16 ബുധനാഴ്ചയാണ് സബ്സ്ക്രിപ്ഷൻ ക്ലോസ് ചെയ്യുക. ഐഡിഎഫ്സി ക്രിസിൽ ഐബിഎക്സ് 90:10 എസ്ഡിഎൽ പ്ലസ് ഗിൽറ്റ് ഏപ്രിൽ 2032 ഫണ്ടിന്റെ സബ്സ്ക്രിപ്ഷൻ നവംബർ 14- ന് ആരംഭിച്ച് നവംബർ 28- നാണ് ക്ലോസ് ചെയ്യുന്നത്. മ്യൂച്വൽ ഫണ്ട് വിതരണക്കാർ വഴിയും, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുമാണ് നിക്ഷേപിക്കാൻ സാധിക്കുക.