കൊലപാതകത്തിൽ ഒരു പശ്ചാത്താപവുമില്ല,തൂക്കു കയർ സ്വീകരിക്കാനും തയ്യാർ.അഫ്ത്താബ്

ന്യൂഡൽഹി : ശ്രദ്ധയുടെ കൊലപാതകത്തില്‍ തനിക്ക് പശ്ചാത്താപമില്ലെന്നും തൂക്കു കയർ സ്വീകാര്യമാണെന്നും പോളിഗ്രാഫ് പരിശോധനയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥരോട് അഫ്താബ് പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ കൊലപാതകത്തില്‍ തെളിവുകള്‍ കണ്ടെത്തുന്ന തിരക്കിലാണ് ഡല്‍ഹി പോലീസ്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി പോളിഗ്രാഫ് ടെസ്റ്റ്‌ നടക്കുകയാണ്. ഇതിനുശേഷം മാത്രമേ നാര്‍ക്കോ ടെസ്റ്റ്‌ നടക്കുകയുള്ളൂ.

അഫ്താബിന്‍റെ ഫോൺ, ക്യാമറ, ലാപ്‌ടോപ്പ് എന്നിവയുൾപ്പെടെയുള്ള ഗാഡ്‌ജെറ്റുകളുടെ വിശകലനം നടക്കുകയാണ്. പ്രാഥമിക റിപ്പോർട്ടിൽ ചില രേഖകളും ചിത്രങ്ങളും ചാറ്റുകളും ഇയാള്‍ ഇല്ലാതാക്കിയതായി വെളിപ്പെട്ടിട്ടുണ്ട്. ശ്രദ്ധയെക്കൂടാതെ, 20 ലധികം ഹിന്ദു പെൺകുട്ടികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായും അഫ്താബ് വെളിപ്പെടുത്തി.തിങ്കളാഴ്ച വൈകുന്നേരം ശ്രദ്ധയുടെ അച്ഛനും ബന്ധുവും മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടു.

ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷം, ശ്രദ്ധയുടെ മുടി മുറിയ്ക്കുകയും മുറി വൃത്തിയാക്കുകയും ചെയ്തു. അതിനുശേഷമാണ് സൈക്യാട്രിസ്റ്റ് ആയ പെണ്‍കുട്ടിയെ കൊണ്ടുവരുന്നതും ശ്രദ്ധയുടെ മോതിരം അണിയിയ്ക്കുന്നതും, അവളുമായി പ്രണയാഭ്യര്‍ത്ഥന നടത്തുന്നതും .അഫ്താബ് തന്നെ മുറിയിലേക്ക് ക്ഷണിക്കുകയും തന്നോട് സംസാരിക്കുകയും ചെയ്യുമ്പോള്‍ തികച്ചും സാധാരണമായി പെരുമാറിയിരുന്നു എന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. അഫ്താബിന്‍റെ പെരുമാറ്റത്തില്‍ യാതൊരു സംശയവും തോന്നിയിരുന്നില്ല എന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. നിലവില്‍ അഫ്താബ് തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.