ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ഷെഫീക്കിന്‍റെ സന്തോഷം’:റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ഷെഫീക്കിന്‍റെ സന്തോഷം’ ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. നവംബര്‍ 25ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘ഷെഫീക്കിന്‍റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.

ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. ഡിസ്ട്രിബ്യൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.