സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് ‘കിംഗ് ഓഫ് കൊത്ത’ ഓണത്തിനു തീയേറ്റർ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.’സെക്കന്റ് ഷോ’ എന്ന ആദ്യ സിനിമയ്ക്ക് ശേഷം പതിനൊന്നു വർഷങ്ങൾ പിന്നിടുന്ന ദുൽഖർ സൽമാന്റെ 11 വർഷങ്ങളെ സൂചിപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സീ സ്റ്റുഡിയോ സൗത്ത് പുറത്തിറക്കിയിരുന്നു.
‘കിംഗ് ഓഫ് കൊത്ത’ ദുൽഖർ സൽമാന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ചിലവ് കൂടിയ ബിഗ് ബഡ്‌ജറ്റ് മാസ്സ് ചിത്രമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ചിത്രത്തിൽ നടൻ എത്തുന്നത്. “വളരെക്കാലമായി ഞാൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്ത”യെന്ന് ദുൽഖർ നേരത്തെ പറഞ്ഞിരുന്നു.
രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് കൊത്തയിലെ രാജാവ് എത്തുന്നത്.പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘കിംഗ് ഓഫ് കൊത്ത’.ചിത്രം നിർമ്മിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്..ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം- നിമീഷ് രവി, സ്ക്രിപ്റ്റ്- അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ- ശ്യാം ശശിധരൻ, മേക്കപ്പ്- റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, സ്റ്റിൽ- ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ- പ്രതീഷ് ശേഖർ