നടൻ ശരത് ബാബു അന്തരിച്ചു

ഹൈദരാബാദ് : പ്രശസ്ത ചലച്ചിത്ര താരം ശരത് ബാബു (71) അന്തരിച്ചു. ആന്തരാവയവങ്ങളിൽ അണുബാധയെത്തുടർന്ന് ഏപ്രിൽ 20 മുതൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വിവിധ ഭാഷകളിലായി 200 ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

ശരപഞ്ജരം, ധന്യ, ഡെയ്സി, ശബരിമലയില്‍ തങ്ക സൂര്യോദയം, കന്യാകുമാരിയില്‍ ഒരു കവിത, പൂനിലാമഴ, പ്രശ്ന പരിഹാര ശാല തുടങ്ങിയ മലയാള ചിത്രങ്ങളിൽ ശരത് ബാബു അഭിനയിച്ചിട്ടുണ്ട്.1973 തെലുങ്ക് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. രജനികാന്തിനൊപ്പം അഭിനയിച്ച മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.

തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യം ബാബു ദീക്ഷിതുലു എന്നാണ് ശരത് ബാബുവിന്റെ യഥാർഥ പേര്. സിനിമ മേഖലയിലെപ്രമുഖർ അനുശോചിച്ചു